മുംബൈ: വിമാനത്തില്‍ എയര്‍ഹോസ്റ്റസുമാരുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ബംഗ്ലാദേശ് സ്വദേശി അറസ്റ്റിലായി. കൊല്‍ക്കത്ത-മുംബൈ ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. ആഷിം ഭൂമിക് (38) എന്നയാളാണ് അറസ്റ്റിലായത്.
നാലു യാത്രക്കാരാണ് മൊബൈല്‍ ഫോണില്‍ എയര്‍ഹോസ്റ്റസുമാരുടെ ചിത്രം പകര്‍ത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട എയര്‍ഹോസ്റ്റസുമാര്‍ ചിത്രം പകര്‍ത്തുന്നതു വിലക്കി. പൈലറ്റിനോടു ഇതേക്കുറിച്ചു പരാതിപ്പെടുകയും ചെയ്തു.
ജീവനക്കാരില്‍ ഒരാള്‍ ചിത്രം പകര്‍ത്തിയ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. വിമാനം മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ സുരക്ഷാ ജീവനക്കാര്‍ ചിത്രം പകര്‍ത്തിയ മൂന്നു പേരെ പിടികൂടി. എന്നാല്‍ ഒരാള്‍ രക്ഷപെട്ടു.
ഒരു എയര്‍ഹോസ്റ്റസിന്റെ പരാതിയിലാണ് ആഷിമിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: