എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ മുന്നേറ്റം

Friday 22 April 2016 10:26 am IST

കൊടുവള്ളി: എന്‍ജിഎ സ്ഥാനാര്‍ത്ഥികള്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ പ്രചാരണത്തില്‍ മുന്നേറുന്നു. കൊടുവള്ളി മണ്ഡലം എന്‍ഡിഎ സ്ഥാ നാര്‍ത്ഥി അലി അക്ബര്‍ കൊടുവള്ളി നഗരസഭയില്‍ പര്യടനം നടത്തി. മാനിപുരം, കരുവന്‍പൊയില്‍, കൊടുവന്‍മുഴി, കൊടുവള്ളി ടൗണ്‍ എന്നീ സ്ഥലങ്ങളില്‍ ആവേശകരമായ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ബിജെപി കൊടുവള്ളി നഗരസഭ പ്രസിഡന്റ് പി.ടി. സദാശിവന്‍, എം. ചെക്കുട്ടി, പൂങ്കുന്നത്ത് രവീന്ദ്രന്‍, വി. മാജികുമാര്‍, കെ. വി. അരവിന്ദാക്ഷന്‍, വി.എം. ഷാജു, കെ.പി. മുരളീധരന്‍, എം. ബിജുകുമാര്‍, എം. കെ. ബാലന്‍, സി. കിഷോര്‍, എം.കെ. ബാബു, പി. അനില്‍കുമാര്‍, അശോകന്‍ മുനമണ്ണില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു. ബാലുശ്ശേരി: ദേശീയ ജനാധിപത്യസഖ്യം ബാലുശ്ശേരി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി പി.കെ. സുപ്രന്‍ പനങ്ങാട് പഞ്ചായത്തിലെ തലയാട്, കുറുമ്പൊയില്‍, കണ്ണാടിപ്പൊയില്‍, കിനാലൂര്‍ വ്യവസായ വളര്‍ച്ചാ കേന്ദ്രം, ഉഷാ സ്‌കൂള്‍ മങ്കയം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപി നേതാക്കളായ സി.കെ. ബാലകൃഷ്ണന്‍, എന്‍.ആര്‍. പ്രതാപന്‍, സത്യന്‍ കുറുമ്പൊയില്‍, രവി കൈതച്ചാല്‍, ഷൈനി ജോഷി, ദിവ്യ അഖിലേഷ്, വിനോദ് കൈതച്ചാല്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കോഴിക്കോട്: എന്‍ഡിഎ കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി കെ.പി. ശ്രീശന്‍ സിവില്‍ സ്റ്റേഷന്‍ ഏരിയയില്‍ ഗൃഹസമ്പര്‍ക്കം നടത്തി. കൗണ്‍സിലര്‍ ജിഷാ ഗിരീഷ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. വിവിധ ബൂത്തുകളില്‍ വന്‍ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഏരിയാ പ്രസിഡന്റ് രാജന്‍, ജനറല്‍ സെക്രട്ടറി കെ. ജിതിന്‍, ഗിരീഷ്, വി ഗോപാല്‍, രവികുമാര്‍, രമേശന്‍ എന്നിവര്‍ സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി. മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥി ഗിരി പാമ്പനാല്‍ പര്യടനത്തിന്റെ ഭാഗമായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കോളനികളിലും കുടുംബയോഗങ്ങളിലും സന്ദര്‍ശനം നടത്തി. നാലാം ഘട്ട പ്രചരണത്തിന്റെ ഭാഗമായി ശനിയാഴ്ച്ച മുതല്‍ പഞ്ചായത്ത്തലത്തില്‍ വിപുലമായ എന്‍ഡിഎ കണ്‍വന്‍ഷനുകള്‍ നടക്കും.വ്യാഴാഴ്ച നടന്ന പ്രചരണ പരിപാടികളില്‍ മധു മൈക്കാവ്, സുധീര്‍ നീലേശ്വരം, രവി, ഷാജി, ബിനു അടുക്കാട്ടില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.