കൊട്ടാരക്കര: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജേശ്വരിരാജേന്ദ്രന്‍ നെടുവത്തൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. ഫാക്ടറി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പര്യടനം അന്നൂരില്‍ സമാപിച്ചു. സമുദായിക നേതാക്കള്‍, കോളനികള്‍, വ്യാപാരസ്ഥാപനങ്ങള്‍, പൗരപ്രമുഖര്‍ എന്നിവരെ സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ വിദ്യ, മഞ്ജുഷ, സിന്ധു, നേതാക്കളായ കുഴയ്ക്കാട്ട് ഷൈന്‍, രാജഗോപാല്‍, ചാലുക്കോണം അജിത്ത്, ഭാസ്കരന്‍പിള്ള, ദീലീപ്, പൂത്തൂര്‍ രാജേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മൈലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വന്ഷന് ബിജെപി ജില്ലാജനറല്‍സെക്രട്ടറി അഡ്വ.അരുള്‍ ഉദ്ഘാടനം ചെയ്തു, ഇലക്ഷന് കമ്മറ്റി കണ്‍വീനര്‍ കൃഷ്ണന്‍കുട്ടി അധ്യക്ഷനായിരുന്നു. സ്ഥാനാര്‍ത്ഥി രാജേശ്വരി രാജേന്ദ്രന്, മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍, നേതാക്കളായ മാലയില്‍ അനില്‍, മൈലം സുനീഷ്, പി.എം.രവികുമാര്‍, ബിനീഷ്ബാബു, മുട്ടമ്പലംഗോപാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: