സഹോദരനെ കൊലപ്പെടുത്തിയ പ്രതിക്ക് കഠിന തടവും പിഴയും

Friday 22 April 2016 7:54 pm IST

കല്‍പ്പറ്റ : സഹോദരനെ കൊലപ്പെടുത്തിയ പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവും 20000 രൂപ പിഴയും വിധിച്ചു. കൃഷ്ണഗിരി വില്ലേജില്‍ നെല്ലിക്കണ്ടം പണിയ കോളനിയില്‍ താമസിക്കുന്ന ഓണന്‍ മകന്‍ മനോജി (30) നെ വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയായ ജ്യേഷ്ഠന്‍ മണി (35) യെയാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഇ. അയൂബ്ഖാന്‍ പത്തനാപുരം മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് ശിക്ഷിച്ചത്. 2014 ജൂണ്‍ 25നാണ് മൂന്ന് മണിക്കാണ് കേസ്സിനാസ്പദമായ സംഭവം. പ്രതി മണി തേക്കിന്‍ കോളനിയില്‍ നിന്നും നെല്ലികണ്ടം കോളനിയിലേക്ക് താമസം മാറ്റിയതിലും കുടുംബ സ്ഥലത്തെ കാര്‍ഷികാദയങ്ങള്‍ എടുത്തതിലുള്ള തര്‍ക്കത്തെ തുടര്‍ന്നുമാണ് മനോജിനെ തലക്കടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയത്. കേസ്സില്‍ പ്രോസിക്യുഷന്‍ 17 സാക്ഷികളെ വിസ്തരിക്കുകയും 13 തൊണ്ടി മുതലുകള്‍ ഹാജരാകുകയുമുണ്ടായി. പ്രോസിക്യുഷനു വേണ്ടി അഡിഷണല്‍ പബ്ലിക്ക് പ്രോസിക്യുട്ടര്‍ വി. തോമസ് ഹാജരായി. മീനങ്ങാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന ടി.എന്‍. സജീവന്‍ ആയിരുന്നു കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.