തൃശൂര്‍-കുറ്റിപ്പുറം-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് പണിമുടക്ക്

Monday 30 January 2012 10:58 am IST

തൃശൂര്‍: തൃശൂര്‍- കുറ്റിപ്പുറം- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തുന്നു. ബസ് ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സി.ഐ.ടിയു തൃശൂര്‍ ജില്ലാ കമ്മിറ്റിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്. ശനിയാഴ്ച രാത്രി തൃശൂര്‍- കോഴിക്കോട് റൂട്ടിലെ ബസ് ജീവനക്കാരായ ചൂണ്ടല്‍ കുമ്മാത്ത് ജോയി, തിപ്പിലശേരി തച്ചാട്ടിരി പ്രഭിഷ് എന്നിവരെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചിരുന്നു. ബൈക്ക് യാത്രക്കാരുമായുണ്ടായ വാക്കുതര്‍ക്കമാണു മര്‍ദന കാരണം. സംഭവത്തില്‍ വളാഞ്ചേരി സ്വദേശികളായ മനോജ്, പ്രഭാകരന്‍, സാലി, സത്യന്‍, പ്രദീപ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.