തവാങ്ങ്: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ കനത്ത മണ്ണിടിച്ചിലില്‍ പെട്ട് 15 പേര് മരിച്ചു. രണ്ട് പേര് ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി.
രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഈ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴാണ് മണ്ണിടിച്ചിലിന് കാരണമാകുന്നതെന്ന് കരുതുന്നു. അപകടത്തെതുടര്‍ന്ന് രണ്ട് വൈദ്യുതി നിലയങ്ങളും അടച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: