കണ്ണൂര്‍: അതത് പ്രദേശങ്ങളില്‍ ജൈവവൈവിധ്യം (കാര്‍ഷിക ജൈവവൈവിധ്യമടക്കം) കാവ്, കണ്ടല്‍വനം, ഔഷധസസ്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംരക്ഷണ വ്യാപ പ്രവര്‍ത്തനങ്ങള്‍ക്ക് സ്തുത്യര്‍ഹവും നിസ്വാര്‍ത്ഥവുമായ സംഭാവനകള്‍ നല്കിയ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സംഘടനകള്‍, കൃഷിക്കാര്‍ തുടങ്ങിയവരില്‍ നിന്നും കേരള വനം വകുപ്പ് വനമിത്ര 2016-17 പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. പുരസ്കാരത്തിന് അര്‍ഹരാവുന്നവര്‍ക്ക് ഓരോ ജില്ലയിലും 25,000 രൂപ അവാര്‍ഡും ഫലകവും നല്‍കും. കണ്ണൂര്‍ ജില്ലയില്‍പ്പെട്ട അപേക്ഷകര്‍ അവാര്‍ഡിനുളള തങ്ങളുടെ അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും ഫോട്ടോകളും സഹിതം അസി.കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റസ്, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്, കണ്ണൂര്‍, കണ്ണോത്തുംചാല്‍, താണ പി ഒ, കണ്ണൂര്‍ എന്ന വിലാസത്തില്‍ മെയ് 7 ന് മുമ്പ് സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസ് – 0497 2705105, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍, കണ്ണൂര്‍ – 8547603826, ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍, തലശ്ശേരി – 8547603829 എന്നിവിടങ്ങളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: