മണര്‍കാട് ഭഗവതിക്ഷേത്രത്തിലും പള്ളിപ്പുറത്തുകാവിലും ഇന്ന് പത്താമുദയ മഹോത്സവം

Friday 22 April 2016 10:19 pm IST

കോട്ടയം: മണര്‍കാട് ഭഗവതിക്ഷേത്രത്തിലും പള്ളിപ്പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിലും ഇന്ന് പത്താമുദയ മഹോത്സവം നടക്കും. മണര്‍കാട്ട് കാവില്‍ ഇന്ന് പുലര്‍ച്ചെ 2ന് നടതുറപ്പും നിര്‍മ്മാല്യദര്‍ശനവും നടക്കും. തുടര്‍ന്ന് 3ന് കുംഭകുട അഭിഷേകം ആരംഭിക്കും. 5ന് വിശേഷാല്‍ പൂജ, 6ന് കലംകരിക്കല്‍, 8ന് സോപാന സംഗീതം, ഉച്ചയ്ക്ക് 12ന് വടക്കേ ആല്‍ത്തറയില്‍ കുംഭകുട ഘോഷയാത്രകള്‍ എത്തിച്ചേരും. 2.30ന് എഴുന്നള്ളത്ത്, 3ന് എതിരേല്‍പ്പ്, 4മുതല്‍ കുംഭകുട അഭിഷേകം, 6.30ന് ദീപാരാധന, രാത്രി 10ന് തൂക്കം, ഗരുഢന്‍ വഴിപാടുകള്‍, 12ന് കളത്തട്ടില്‍ ഗരുഢന്‍ കേളി, 1മുതല്‍ ഗരുഢന്‍ എടുത്തുവരവ് എന്നിവയാണ് പ്രധാന പരിപാടികള്‍. കോടിമത പള്ളിപ്പുറത്തുകാാവില്‍ പുലര്‍ച്ചെ 4ന് നിര്‍മ്മാല്യദര്‍ശനം, 5ന് എണ്ണക്കുടം അഭിഷേകം, എണ്ണക്കുട ഘോഷയാത്ര, അഭിഷേകം, 6ന് പമ്പമേളം, 7ന് തിരുനടമേളം, 9ന് തിരുവാതിരകളി, 10.30ന് അക്ഷരശ്ലോക സദസ്, 12.30ന് കംഭകുട അഭിഷേകം, അഷ്ടപദി, വൈകിട്ട് 4ന് ഭാഗവതപാരായണം, 6ന് താലപ്പൊലിഘോഷയാത്ര, തുടര്‍ന്ന് ആല്‍ത്തറമേളം, മയൂരനൃത്തം, 7ന് ചുറ്റുവിളക്ക്, ദീപാരാധന, തീയാട്ട്, ഭക്തിഗാനസുധ, രാത്രി 10.30ന് നാടന്‍പാട്ട്, പുലര്‍ച്ചെ 1ന് ഇരട്ട ഗരുഢന്‍ വരവേല്‍പ്പ്, 5ന് കരിമരുന്ന കലാപ്രകടനം എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.