തൃശൂര്‍: കൈപ്പമംഗലത്തെ ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണന് തഷ്ണാത്തിനെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കയ്യേറ്റം ചെയ്ത സിപിഎം ക്രിമിനലിനെ ഉടന്‍ പിടികൂടി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് ദേശീയ ജനാധിപത്യ സഖ്യം ജില്ലാ ഏകോപനസമിതി ആവശ്യപ്പെട്ടു.
ഇത്തരം ജനാധിപത്യ വിരുദ്ധ നടപടി സംബന്ധിച്ച് സിപിഎം നേതൃത്വത്തില്‍ നിന്ന് പ്രതികരണം ഉണ്ടാകുമെന്ന് എന്‍ഡിഎ പ്രതീക്ഷിക്കുന്നു.
യോഗത്തില്‍ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷ്, ബിഡിജെഎസ് ജില്ല പ്രസിഡണ്ട് കെ.വി.സദാനന്ദന്, ബിജെപി മധ്യമേഖല ഓര്‍ഗനൈസിംഗ് സെക്രട്ടറി ജി.കാശിനാഥ്, മധ്യമേഖല സെക്രട്ടറി എ.ഉണ്ണികൃഷ്ണന്, വിവിധ ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: