ശുഭാനന്ദ ദര്‍ശനം

Saturday 23 April 2016 8:02 pm IST

ബോധം സ്വയംഭൂവാണ്. ആയതില്‍ യാതൊന്നും കലര്‍ന്നതല്ല. കലരുവാന്‍ മറ്റൊന്നില്‍ നിന്നുള്ളതുമല്ല. ഉïായതെല്ലാം ഇതില്‍ നിന്നുïായതാകയാല്‍ ഇതിനെ കലരുവാന്‍ ഉïായതിനൊന്നും ശക്തിയുïായിരിക്കയില്ല. സൂര്യന്‍ ഇരുട്ടിനെ വെളിച്ചമാക്കിത്തീര്‍ക്കുന്നതു കൊïാണ് അതു മുഴുവന്‍ പ്രകാശമായിത്തീരുന്നത്. ഇരുട്ടിന് സൂര്യന്റെ പ്രകാശത്തെ മറച്ചു നില്‍പാന്‍ ശക്തിയില്ല. കാരണം അത് ഒരു ആവി അല്ലെങ്കില്‍ തോന്നല്‍ മാത്രമാണ്. മാറിപ്പോകുന്നതാകയാല്‍ മായ എന്നും പറയാം. മഹാത്മാക്കള്‍ ഈ ലോകാവസ്ഥക്കു മായ എന്നു പേരു കൊടുത്തിരിക്കുന്നു. അര്‍ത്ഥം ആലോചിച്ചാല്‍ അതു രïു വിധത്തില്‍ കലാശിക്കുന്നു. ഈ ലോകപ്രകൃതിയുടെ സമ്പൂര്‍ണ്ണരൂപമാണ് മനുഷ്യശരീരം. അതു മാറിപ്പോകുന്നു. അതില്‍ സ്വയം ഉത്ഭൂതമാകുന്ന ഒന്നാണ് ആത്മാവും ജീവനും. ആത്മാവ് സ്വയംഭൂവായ ഈശ്വരങ്കല്‍ നിന്നും പരമ്പരയായി മര്‍ത്യജന്മമെടുത്തു വരികയാണ്. തന്മൂലം ഈശ്വരനാണ് ഈ മര്‍ത്യലോകത്തിന്റെ ജന്മവും ജന്മിയും ജന്മാന്തിരവും. ജന്മി എന്നതു തന്നില്‍ നിന്ന് ഉത്ഭൂതമായതു കൊïാണ്. ജന്മം എന്നത് ആ ആത്മാവ് ആ പൂര്‍ണ്ണവസ്തുവില്‍ ലയിക്കേïതാകകൊïത്രെ. ജന്മാന്തരം എന്നത് ഈ ബോധത്തില്‍ തന്നെ കര്‍മ്മം കൊïു ലയിച്ചിരിക്കണം. ഈ അവസ്ഥ സ്വയമ്പായി കിട്ടണമെങ്കില്‍ ഈ മൂന്നു വിധവും ഒത്തു ഒരേ നിലയില്‍ എത്തണം. സമ്പാദകന്‍ : അഡ്വ: പി.കെ.വിജയപ്രസാദ്, കരുനാഗപ്പള്ളി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.