ന്യൂദല്‍ഹി: ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് റിയോ ഒളിമ്പിക്സില്‍ ഭാരതത്തിന്റെ ഗുഡ്വില് അംബാസഡര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്സിന് മുന്നോടിയായി നടക്കുന്ന പരേഡില്‍ അദ്ദേഹം ഭാരതത്തിന്റെ പതാകയേന്തും. ഇതാദ്യമായാണ് ഒരു ബോളിവുഡ് താരം ഭാരതത്തെ പ്രതിനിധീകരിച്ച് ഒളിമ്പിക്സ് പോലുള്ള വലിയ പരിപാടിക്ക് ഗുഡ്വില് അംബാസഡറായി തെരഞ്ഞടുക്കപ്പെടുന്നത്.
ഗുസ്തി താരത്തിന്റെ ജീവിതമവതരിപ്പിക്കുന്ന സുല്‍ത്താന്‍ എന്ന ചിത്രത്തിലാണ് സല്മാന് ഇപ്പോള്‍ അഭിനയിക്കുന്നത്. ആഗസ്റ്റ് അഞ്ചിനാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. മേരി കോം, സര്‍ദാര്‍ സിങ്ങ്, റിതു റാണി, ദീപിക കുമാരി എന്നിങ്ങനെ നിരവധി കായിക താരങ്ങളുടെ സാനിധ്യത്തിലാണ് സല്‍മാന്റെ പേര് പ്രഖ്യാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: