മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്കു പാഞ്ഞുകയറി മൂന്നു പേര് മരിച്ചു . ഒരാള്‍ക്കു പരിക്കേറ്റു. വളാഞ്ചേരി സ്വദേശികളായ റംസിഖ്, ഫാസില്‍, നൗഷാദ് എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ 4.30 നാണ് സംഭവം. റോഡരികില്‍ സംസാരിച്ചു നില്ക്കുകയായിരുന്നഇവരുടെ ഇടയിലേക്കു ലോറി പാഞ്ഞു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയ പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: