കൊച്ചി: ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് വിവാദ വ്യവസായി കെ.എ.റൗഫ് പറഞ്ഞു. ഇക്കാര്യം അറിയിച്ചു കൊണ്ട് താന്‍ എ.ഡി.ജി.പി വിന്‍സണ്‍ എം.പോളിന് കത്തെഴുതിയതായും അദ്ദേഹം അറിയിച്ചു.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സാക്ഷികളെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. നേരത്തെ കേസിന്റെ പല ഘട്ടങ്ങളിലും പല സാക്ഷികളും കൂറുമാറിയതിനെ തുടര്‍ന്നാണ് നുണ പരിശോധന വേണമെന്ന ആവശ്യം പോലീസ് ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: