ജനപങ്കാളിത്തത്തോടെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍

Sunday 24 April 2016 9:34 pm IST

പത്തനംതിട്ട: എന്‍ഡിഎയുടെ മണ്ഡലതല കണ്‍വന്‍ഷനുകള്‍ക്ക് ശേഷം പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകുന്നു. ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും പഞ്ചായത്തുതല കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാകുന്നു. പഞ്ചായത്തുതല കണ്‍വന്‍ഷനുകളിലെ ബഹുജന സാന്നിദ്ധ്യം എല്ലായിടത്തും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സാമൂഹിക , സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇന്നലെ അടൂര്‍ നിയോജകമണ്ഡലത്തിലെ പന്തളം തെക്കേക്കര പഞ്ചായത്ത് കണ്‍വന്‍ഷന്‍ പ്രമുഖ വാഗ്മിയും ടിവി അവതാരകനുമായ രാഹുല്‍ ഈശ്വറാണ് ഉദ്ഘാടനം ചെയ്തതത്. കോന്നി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.ഡി.അശോക് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വിവിധ പഞ്ചായത്തില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തി.പ്രമാടത്ത് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി ഷാജി.ആര്‍.നായര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കളഭം ഗിരീഷ് അദ്ധ്യക്ഷതവഹിച്ചു.മഹിളമോര്‍ച്ച ജില്ല പ്രസിഡന്റ് മിനിഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി.ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍, മണ്ഡലം വൈസ് പ്രസിഡന്റ് ഏ.ആര്‍.രാജേഷ്,ബിഡിജെഎസ് പഞ്ചായത്ത് പ്രസിഡന്റ്എം.കെ.വരദരാജന്‍,സന്തോഷ്‌കുമാര്‍,മീന.എം.നായര്‍ എന്നിവര്‍ സംസാരിച്ചു. തണ്ണിത്തോട്ടില്‍ ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് പഞ്ചായത്ത് പ്രസിഡന്റ് പി.ഡി ശശിധരന്‍ അദ്ധ്യക്ഷതവഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് ജി.മനോജ് മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി.ബോസ്,ചിറ്റൂര്‍ കണ്ണന്‍,ബിന്ദു ഹരികുമാര്‍,സുകേശന്‍,സുബാഷ് തേക്കുതോട്,ഏ.പി.പ്രസന്നന്‍ എന്നിവര്‍ സംസാരിച്ചു. വള്ളിക്കോട് പഞ്ചായത്തില്‍ ബിജെപി സംസ്ഥാന സമിതി അംഗം റ്റി.ആര്‍.അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു.എന്‍ഡിഎ പഞ്ചായത്ത് കണ്‍വീനര്‍ എന്‍.കെ.സദാശിവന്‍ നായര്‍ അദ്ധ്യക്ഷതവഹിച്ചു.ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ബാബു,ബി.സുമതിയമ്മ,രതീഷ്.വി.നായര്‍,ജനാര്‍ദ്ധനന്‍ നായര്‍,ലേഖ ജയകുമാര്‍,ഗോപാലകൃഷന്‍ എന്നിവര്‍ സംസാരിച്ചു. കോന്നിയില്‍ ബിജെപിജില്ല സെക്രട്ടറി പി.ആര്‍ ഷാജി ഉദ്ഘാടനം ചെയ്തു.ബിജെപി മണ്ഡലം കമ്മറ്റി അംഗം പ്രസന്നന്‍ അമ്പലപ്പാട് അദ്ധ്യക്ഷതവഹിച്ചു.ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജി.സോമനാഥന്‍, മഹിള മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് ആശ ഹരികുമാര്‍ ,തെരഞ്ഞടുപ്പ് മാനേജ്‌മെന്റ് കമ്മറ്റി കണ്‍വീനര്‍ അനില്‍ ചെങ്ങറ,വത്സല കുമാരി,അജിത് മൂക്കന്നൂര്‍,ചെല്ലപ്പന്‍ മുഞ്ഞിനാട്ട്എന്നിവര്‍ സംസാരിച്ചു. മൈലപ്രയില്‍ .ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ്മിനി ഹരികുമാര്‍മുഖ്യപ്രഭാഷണം നടത്തി .എന്‍ഡിഎ പഞ്ചായത്ത് കണ്‍വീനര്‍ റ്റി.ആര്‍.അനില്‍ കുമാര്‍ അദ്ധ്യക്ഷതവഹിച്ചു.എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍ ജി.മനോജ്,ബിജെപി മണ്ഡലം ട്രഷറര്‍ സുകുമാരപ്പണിക്കര്‍, മഹിള മോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് പുഷ്പലത രാധാകൃഷ്ണന്‍,വി.എന്‍.ബോസ്,ജോസ് ജോര്‍ജ്,റോയികുഴിക്കാംതടം,ഉണ്ണികൃഷ്ണന്‍നായര്‍,ജയകൃഷ്ണന്‍,ശ്രീകുമാര്‍,എം.എന്‍.ഗോപി എന്നിവര്‍ സംസാരിച്ചു.. ചിറ്റാറില്‍ ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ ്‌കോ-ഓര്‍ഡിനേറ്റര്‍ ജി.ഓമനകുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ല വൈസ ്പ്രസിഡന്റ്‌വി.എസ്.ഹരീഷ്ചന്ദ്രന്‍,എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍ ജി.മനോജ്,മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി.ബോസ്,എം.കെ.രവീന്ദ്രന്‍,പി.എസ്.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. സീതത്തോട് പഞ്ചായത്ത് കണ്‍വന്‍ഷന്‍ ബിജെപി ജില്ലവൈസ്പ്രസിഡന്റ്‌വി.എസ്.ഹരീഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യ്തു. ബിജെപി പഞ്ചായത്ത് പ്രസിന്റ് ആര്‍.പ്രസന്നകുമാര്‍ അദ്ധ്യക്ഷതവഹിച്ചു.ബിഡിജെഎസ് ജില്ല വൈസ് പ്രസിഡന്റ് റ്റി.പി.സുന്ദരേശന്‍,മഹിള മോര്‍ച്ച ജില്ല പ്രസിഡന്റ്മിനി ഹരികുമാര്‍,മണ്ഡലം ജനറല്‍ സെക്രട്ടറി പി.വി.ബോസ് ,കെ.എസ്.ഉദയന്‍,രാജേഷ് കുമാര്‍,കൈച്ചിറ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു. അരുവാപ്പുലത്ത് ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് ജി.സോമനാഥന്‍ ഉദ്ഘാടനം ചെയ്തു.ബിജെപി ജില്ല വൈസ് പ്രസിഡന്റ് പ്രസാദ് .എന്‍.ഭാസ്‌ക്കര്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബി.ഗോപകുമാര്‍ അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ. നന്ദകുമാര്‍,കെ.ആര്‍.പ്രസാദ്,സുമംഗല ടീച്ചര്‍,എസ്.സുരേഷ് എന്നിവര്‍ സംസാരിച്ചു. ആനിക്കാട് പഞ്ചായത്ത് എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബിജെപി തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം ഉത്ഘാടനം ചെയ്യു. യോഗത്തില്‍ കെ. ജി. ശ്രീധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി കെ. സി. മോഹന്‍കുമാര്‍ സ്വാഗതവും, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അക്കീരമന്‍ കാളിദാസ ഭട്ടതിരി മുഖ്യപ്രഭാഷണണവും നടത്തി. പഞ്ചായത്ത് അംഗങ്ങളായ സുമിത എസ്. നായര്‍, വിജയലക്ഷമി എന്നിവര്‍ ആശംസാ പ്രസംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് എ. വി. കൃതജ്ഞതയും രേഖപ്പെടുത്തി. യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. നരേഷ്, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് നിതീഷ്, ന്യൂനപക്ഷമോര്‍ച്ച ആനിക്കാട് പ്രസിഡന്റ് ബിന്നി. ജി. മാത്യു, ഇടമുറിക്കല്‍ ബിജെപി ആനിക്കാട് പഞ്ചായത്ത പ്രസിഡന്റ് ലിനു വരടമണ്ണില്‍ എന്നിവര്‍ പങ്കെടുത്തു. കോയിപ്രം പഞ്ചായത്തില്‍ പുല്ലാട് എന്‍ എസ് എസ് ആഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ കെ ആര്‍ പ്രതാപചന്ദ്രവര്‍മ്മ ഉത്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു എസ് എന്‍ ഡി പി താലൂക്ക് യുനിയന്‍ സെക്രട്ടറി ഡി സുരേന്ദ്രന്‍ ജില്ല വൈസ്പ്രസിഡന്റ് അജിത് പുല്ലാട് ിെറു വനിതാവേദി ജില്ല ട്രഷറര്‍ ലോലമ്മ ടീച്ചര്‍ സുാ െതാലൂക് പ്രസിഡന്റ് സതീഷ് ബാബു ഭാരതീയ വേലന്‍ സൊസൈറ്റി ജില്ല എ കെ ചെല്ലപ്പന്‍, വിശ്വകര്‍മ്മ സഭ പഞ്ചായത്ത് പ്രസിഡന്റ് ടി ഉണ്ണികൃഷ്ണന്‍ , അജയന്‍ വല്യുഴത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.