ലണ്ടന്‍: വിവാദത്തില്‍ കുടുങ്ങിയ മദ്യരാജാവ് വിജയ്മല്ല്യയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് സംശയം. മല്ല്യയുടെ പേര് ബ്രിട്ടനിലെ വോട്ടര്പട്ടികയിലുണ്ടെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മല്ല്യയുടെ രാജ്യം ബ്രിട്ടനാണെന്ന് ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലണ്ടനില്‍ നിന്ന് അകലെ ഹാര്‍ട്ട്ഫോര്‍ഡ്ഷെയറിലെ ടെവിനിലെ മൂന്നു നില മണിമന്ദിരത്തിലാണ് മല്ല്യ താമസിക്കുന്നതെന്നും സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 115 ലക്ഷം പൗണ്ടിന് ബ്രിട്ടീഷ് കാറോട്ട(ഫോര്‍മുല വണ്‍) ചാമ്പ്യന്‍ ലെവിസ് ഹാമില്‍ട്ടണിന്റെ പിതാവില്‍ നിന്നാണ് മല്ല്യ മണിമന്ദിരം വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: