പി.കെ. കൃഷ്ണദാസ് ഇന്ന് പത്രിക സമര്‍പ്പിക്കും

Sunday 24 April 2016 11:32 pm IST

കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ് ഇന്ന് ഉച്ചക്ക് 2 ന് വെള്ളയമ്പലത്തിലുള്ള ജില്ലാ വ്യവസായ കേന്ദ്രത്തില്‍ വരണാധികാരി സുമേഷിന് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 7 ന് മലയിന്‍കീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം കാട്ടാക്കടയിലുള്ള പാര്‍ട്ടികേന്ദ്ര തെരഞ്ഞെടുപ്പു കാര്യാലയത്തില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഭാരത കേസരി മന്നത്ത് പത്മനാഭന്‍, ശ്രീനാരായണ ഗുരു സ്വാമികള്‍, വൈകുണ്ഠ സ്വാമികള്‍, കെ.ജി. മാരാര്‍ എന്നിവരുടെ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് വെള്ളയമ്പലത്തിലുള്ള മഹാത്മ അയ്യങ്കാളിയുടെ പ്രതിമയിലും പുഷ്പാര്‍ച്ചന നടത്തിയശേഷമായിരിക്കും പത്രിക സമര്‍പ്പിക്കാന്‍ പോകുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.