മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കാന്‍ ശുപാര്‍ശ

Monday 25 April 2016 7:24 pm IST

ന്യൂദല്‍ഹി: വിവാദ മദ്യരാജാവ് വിജയ് മല്യയെ രാജ്യസഭയില്‍നിന്ന് പുറത്താക്കാന്‍ പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. മല്യയുടെ മറുപടി കേട്ട ശേഷം അടുത്ത മാസം മൂന്നിന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയവും മല്യടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരുന്നു. മുബൈ കോടതി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കുകയും ചെയ്തു. ലണ്ടനില്‍ നിന്നും ഇന്ത്യയിലേക്കു തിരിച്ചു വരാനാവശ്യപ്പെട്ട് നിരവധി തവണ മല്ല്യയ്ക്ക് നോട്ടീസ് അയച്ചെങ്കിലും പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മല്യയെ മടക്കിക്കൊണ്ടു വരാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2010 ലാണ് വിജയ് മല്ല്യ രാജ്യസഭാംഗമായി നിര്‍ദ്ദേശിക്കപ്പെട്ടത്. വായ്പയുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കവെ രാജ്യസഭാഗത്വം തുടരേണ്ടതിനെ സംബന്ധിച്ച് അന്തിമ തീരുമാനം മെയ് മൂന്നിനുണ്ടാവുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ 198 ബാങ്കുകളിലായി 900 കോടി രൂപയാണ് വിജയ് മല്ല്യയുടെ കടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.