അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പത്രിക സമര്‍പ്പിച്ചു

Monday 25 April 2016 8:54 pm IST

ചെങ്ങന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു

ആലപ്പുഴ: ചെങ്ങന്നൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.05 ന് നൂറുകണക്കിന് പ്രവര്‍ത്തര്‍കരുടെ അകമ്പടിയോടെ പ്രകടനമായി എത്തിയാണ് റിട്ടേണിങ് ഓഫീസര്‍ ചെങ്ങന്നൂര്‍ ആര്‍ഡിഒ കെ.എസ്. സാവിത്രിക്ക് മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്. ഒരുസെറ്റ് പത്രികയാണ് ഇന്നലെ പി.എസ്. ശ്രീധരന്‍പിള്ള സമര്‍പ്പിച്ചത്. കെ.ജി. കര്‍ത്ത പിന്താങ്ങി.

രാവിലെ കുടുംബക്ഷേത്രത്തിലും ശാര്‍ങക്കാവ് ദേവീക്ഷേത്രത്തിലും ദര്‍ശനം നടത്തി. അമ്മ ഭവാനിയമ്മയ്ക്ക് ദക്ഷിണ നല്‍കി മറ്റുബന്ധുജനങ്ങളുടെയും അനുഗ്രഹം വാങ്ങിയാണ് ശ്രീധരന്‍പിള്ള വീട്ടില്‍ നിന്നും ഇറങ്ങിയത്. ബിജെപി സംസ്ഥാന നേതാവ് ഒ. രാജഗോപാല്‍ ചെങ്ങന്നൂര്‍ എന്‍ഡിഎ ഓഫീസിലെത്തി പി.എസ്. ശ്രീധരന്‍പിള്ളയെ അനുഗ്രഹിച്ചു.
ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ട്രഷറര്‍ കെ.ജി. കര്‍ത്ത, നിയോജകമണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലില്‍, സംസ്ഥാന സമിതി അംഗം കെ.എസ്. രാജന്‍, ഡി. വിനോദ് കുമാര്‍, റ്റി.ഒ. നൗഷാദ്, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.പ്രകാശ് ഡി. നമ്പൂതിരി, അഡ്വ. സന്തോഷ്‌കുമാര്‍, വത്സലക്കുഞ്ഞമ്മ, സതീഷ് ചെറുവല്ലൂര്‍, പി.വി. രാമചന്ദ്രന്‍നായര്‍, ബി. ജയകുമാര്‍, കലാരമേശ്, ജലജടീച്ചര്‍, സജുകുരുവിള, രമേശ് പേരിശ്ശേരി, അഡ്വ. അരുണ്‍പ്രകാശ്, ബി. കൃഷ്ണകുമാര്‍, അനില്‍ജോണ്‍ എ.സി. സുനില്‍, പ്രമോദ് കാരയ്ക്കാട് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

ജില്ലയില്‍ ഇന്നലെ പന്ത്രണ്ടു പേരാണ് വിവിധ മണ്ഡലങ്ങളില്‍ പത്രിക സമര്‍പ്പിച്ചത്. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിലെ പി.സി. വിഷ്ണുനാഥ്, സിപിഎമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ പത്രിക സമര്‍പ്പിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥിയായി ജി. സുധാകരന്‍ പത്രിക സമര്‍പ്പിച്ചു. ആലപ്പുഴ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ലാലി വിന്‍സെന്റ് പത്രിക സമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.