നഗരത്തില്‍ വഴിമുടക്കികളായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍

Monday 25 April 2016 9:32 pm IST

മല്ലപ്പള്ളി: നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ദിശാസൂചിക, മുന്നറിയിപ്പ്‌ബോ ര്‍ഡുകള്‍ മറച്ച് പരസ്യബോര്‍ഡുകള്‍ വയ്ക്കുന്നത് വാഹനങ്ങള്‍ക്ക് അപകടക്കെണിയാകുന്നു. വിവിധ ഇടങ്ങളില്‍ ഇക്കാരണത്താല്‍ വാഹനങ്ങള്‍ അപകടത്തിലാകുന്നതും പതിവാണ്. അപകടങ്ങള്‍ തുടര്‍ കഥയാകുമ്പോഴും പഞ്ചായത്തിനൊറ്റ് വകുപ്പുകള്‍ക്കൊ വിഷയത്തില്‍ യാതൊരു ഉത്തരവാദിത്വംവുമില്ല.തെരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടകളും വഴിമുടക്കികളായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വെക്കുന്നതില്‍ സജീവമാണ്. പ്രധാന ജഗ്ഷനുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന തെര ഞ്ഞെടുപ്പ് പെരുമാറ്റചട്ടവും മിക്ക പാര്‍ട്ടികളും ലംഘിച്ചിരിക്കുകയാണ്. കൂടുതല്‍ സ്ഥലങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളുടെയും മറ്റും പ്രചാരണ ബോര്‍ഡുകളാണ് നിരന്നിരിക്കുന്നത്. കാറ്റും വേനല്‍ മഴയും ഉണ്ടാകുന്ന അവസരത്തിവലിയ ബോര്‍ഡുകള്‍ വാഹനയാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. നഗരത്തിലെ നോ എന്‍ട്രി ബോര്‍ഡുകള്‍ പോലും മിക്കപ്പോഴും പ്രചാരണവസ്തുക്കള്‍ക്കൊണ്ട് നിറയഞ്ഞിരിക്കുന്ന അവസ്ഥയിലാണ്. പൊതുപരിപാടികളുടെയും അല്ലാത്തവയുടെയും ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള ഇടമായി ദിശാസൂചക ബോര്‍ഡുകള്‍ മാറുന്നത് മറ്റുസ്ഥലങ്ങളില്‍നിന്നെത്തുന്ന സ്ഥലപരിചയമില്ലാത്ത ഡ്രൈവര്‍മാരെയാണ് കുഴക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.