തിരുവല്ല: തിരുവല്ല നിയോജകമണ്ഡലത്തിലെ ദേശീയ ജനധിപത്യസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി അക്കീരമണ്‍ കാളിദാസഭട്ടതിരി നാമനിര്ദ്ദേശകപത്രികസമര്പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനും 2.15നും ഇടയില്‍ വരണാധികാരി സബ്കളക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്റെ ഓഫീസിലെത്തിയായിരുന്നു പത്രികാ സമര്‍പ്പണം.
ശ്രീവല്ലഭക്ഷേത്രത്തിലെ ഉഷപൂജതൊഴുതശേഷം ജില്ലയിലെ മുതിര്‍ന്ന പ്രവര്‍ത്തകനും ജനസംഘം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ വിഷ്ണുനമ്പൂതിരിയുടെ അനുഗ്രഹങ്ങളും എറ്റുവാങ്ങി ബിജെപി ബിഡിജെഎസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് അക്കീരമണ്‍ കാളിദാസഭട്ടതിരി എത്തിയത്.
ബിജെപി സംസ്ഥാന ട്രഷറര്‍ കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ,ജില്ല അദ്ധ്യക്ഷന്‍ അശോകന്‍കുളനട,ജനറല്‍ സെക്രട്ടറി അഡ്വ.എസ്.എന്‍ ഹരികൃഷ്ണന്,ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ജി.വിനു,ബിഡിജെഎസ് ജില്ലാ ട്രഷാര്‍ ഡോ.സുരേഷ്ബിജെപി ജില്ലാസെക്രട്ടറിമാരായ ജി.നരേഷ്കുമാര്‍,വിജയകുമാര്‍മണിപ്പുഴ,നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് തിരുമൂലപുരം,ജനറല്‍ സെക്രട്ടറി കെ.കെ രാമകൃഷ്ണപിള്ള,ബിഡിജെഎസ്നിയോജകമണ്ഡലം പ്രസിഡന്റ് റെജിപൊടിയാടി.ജനറല്‍ സെക്രട്ടറി കെ.എ.ഭാസ്കരന് വൈസ്പ്രസിഡന്റ് സനല്‍ പൊടിയാടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: