പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

Monday 25 April 2016 9:48 pm IST

മാനന്തവാടി: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. പായോട് ആശാരിവളപ്പില്‍ രാഘവന്‍-സുലോചന ദമ്പതികളുടെ മകന്‍ രാജേഷാ (40)ണ് മരിച്ചത്. വള്ളിയൂര്‍ക്കാവ് പുഴയില്‍ കുളിക്കാനിറങ്ങിയ ഇയാളെ ഞായറാഴ്ച്ച വൈകുന്നേരമാണ് കാണാതായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് ഇന്നലെ രാവിലെ 8.30-ഓടെ പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. കുട്ടുകാരുടെ കൂടെ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അംബികയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.