റിയോ ഡി ജനെയ്റോ: ലോകകപ്പ് ഷൂട്ടിങ് സ്കീറ്റ് വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ആദ്യമായി മെഡല്‍. റിയോ ഡി ജനെയ്റോയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ മെയ്രാജ് അഹമ്മദ് ഖാന് വെള്ളി നേടി. മെഡല്‍ പോരാട്ടത്തില്‍ സ്വീഡന്റെ മാര്‍ക്കസ് സ്വെന്സണിനോട് കീഴടങ്ങി മെയ്രാജ്. ഇറ്റലിയുടെ ടമാറൊ കസാന്ന്ദ്രോയ്ക്ക് വെങ്കലം.
2010ലെ കോണ്‍വെല്‍ത്ത് ഷൂട്ടിങ്ങില്‍ ടീമിനത്തില്‍ സ്വര്‍ണം നേടിയതാണ് രാജ്യാന്തര വേദികളില്‍ മെയ്രാജിന്റെ മുന്‍പത്തെ മികച്ച പ്രകടനം. അതേസമയം, കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന ഐഎസ്എസ്എഫ് ഷോട്ട്ഗണ്‍ ലോകകപ്പിലൂടെ റിയോ ഒളിംപിക്സിന് യോഗ്യത നേടിയിരുന്നു മെയ്രാജ്. സ്കീറ്റ് ഇവന്റില്‍ ആദ്യമായാണ് ഇന്ത്യയ്ക്ക് ഒളിംപിക്സ് യോഗ്യത ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: