തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ വന്‍ കുഴല്‍പ്പണവേട്ട. മൂന്നുകോടി രൂപയുടെ കള്ളപ്പണം പിടികൂടി. ആദായനികുതി വകുപ്പ് സ്പെഷല്‍ സ്ക്വാഡാണ് പണം കണ്ടെത്തിയത്. നഗരത്തില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടുകാറുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. തെരഞ്ഞെടുപ്പിനായി കൊണ്ടുവന്നതാണ് പണമെന്നാണ് സൂചന. സംസ്ഥാനത്ത് ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് വേളയില്‍ ഇത്രയും വലിയ തുകയുടെ കള്ളപ്പണം പിടികൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: