എന്‍ഡിഎ ധര്‍മ്മടം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നു

Tuesday 26 April 2016 1:15 am IST

ചക്കരക്കല്‍: എന്‍ഡിഎ ധര്‍മ്മടം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചക്കരക്കല്‍ ഗോകുലം ഓഡിറ്റോറിയിത്തില്‍ നടന്നു. ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡണ്ട് ആര്‍.കെ.ഗിരിധരന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് വി.പി.ദാസന്‍, കേരള കോണ്‍ഗ്രസ് നേതാവ് വര്‍ക്കിവട്ടപ്പാറ, സ്ഥാനാര്‍ത്ഥി മോഹനന്‍ മാനന്തേരി തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ്ബാബു സ്വാഗതവും പി.ആര്‍.രാജന്‍ നന്ദിയും പറഞ്ഞു. എന്‍ഡിഎ ചിറ്റാരിപറമ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി ചിറ്റാരിപറമ്പ്: എന്‍ഡിഎ ചിറ്റാരിപറമ്പ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വട്ടോളി എല്‍പിസ്‌കൂളില്‍ നടന്നു. മട്ടന്നൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് വി.ശ്രീധരന്‍ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു..പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രജീഷ് പുതുശ്ശേരി അദ്ധ്യക്ഷത വഹിച്ചു .പഞ്ചായത്ത് കമ്മിറ്റി സിക്രട്ടറി കെ.വി.വിനീഷ് സ്വാഗതം പറഞ്ഞു.എന്‍.വിജയന്‍, സോഹന്‍ലാല്‍,മണ്ഡലം സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.