കണ്ണൂര്‍: രക്താര്‍ബുദം പോലുള്ള നൂറിലധികം മാരക രക്തജന്യ രോഗങ്ങള്‍ക്കുള്ള അവസാന പ്രതീക്ഷയാണ് രക്തമൂലകോശം മാറ്റി വെക്കല്‍. രക്തദാനം പോലെ തന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണ് രക്തമൂലകോശ ദാനവും. രക്തദാനത്തിന് രക്ത ഗ്രൂപ്പ് സാമ്യം വേണ്ടത് പോലെ രക്തമൂലകോശ ദാനത്തിനു ജനിതക സാമ്യം ആവശ്യമാണ്. എച്ച്എല്‍എ വഴിയാണ് ജനിതക സാമ്യം നിര്‍ണയിക്കുന്നത്. രക്താര്‍ബുദവും അതുപോലുള്ള മാരക രോഗങ്ങള്‍ ബാധിച്ച അനേകര്‍ക്കായി ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തുന്നതിനായി ദാത്രിയും പ്രസാദ് ഫാന്‍സ് അസോസിയേഷനും (ആനപ്രേമി സംഘം കണ്ണൂര്‍) സംയുക്തമായി രക്തമൂല കോശദാന ബോധ വല്കരണവും രജിസ്ട്രേഷനും നടത്തുന്നു.
കുടുംബത്തില്‍ നിന്നും ജനിതക സാമ്യമുള്ള ഒരു ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25 ശതമാനം മാത്രമാണ്. പുറമേ നിന്നും കണ്ടെത്താനുള്ള സാധ്യത 10,000 ല്‍ 1 മുതല്‍ 2 മില്യനില്‍ 1 വരെ ആവുന്നു. അതായത് കുടുംബക്കാരില്‍ നിന്നും ഒരു സാമ്യം കിട്ടിയില്ലെങ്കില്‍ ഒരു ജനിതക സാമ്യത്തിനായി ലോകം മുഴുവന്‍ അന്വേഷിക്കേണ്ടതായി വരും. അങ്ങനെയുള്ള അവസരങ്ങളില്‍, ജനിതക സാമ്യമുള്ള ദാതാക്കളെ കണ്ടെത്തി കൊടുക്കുകയാണ് ബ്ലഡ് സ്റ്റം സെല്ഡോണര് രജിസ്റ്റര്‍ ചെയ്യുന്നത്. 18 മുതല്‍ 50 വയസ്സ് വരെ ഉള്ള ആര്‍ക്കും ദാത്രി നടത്തുന്ന ക്യാമ്പ് വഴി രക്തമൂലകോശ ദാതാവായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രക്ത മൂല കോശ ദാനം വളരെ ലളിതമായ ഒരു പ്രക്രിയയാണ്. പലരും അജ്ഞത കൊണ്ട് ഈ പ്രക്രിയ ‘യത്തോടെയാണ് കാണുന്നത്. ഇത് നീക്കം ചെയ്യാന്‍ ജനങ്ങള്കിടയില് ബോധവത്കരണം അനിവാര്യമാണ്. നിരവധി ആളുകളാണ് ഒരു ജനിതക സാമ്യമുള്ള രക്ത മൂലകോശ ദാതാവിനെ കാത്തിരിക്കുന്നത്. അനേകര്‍ക്കായി ഒരു ദാതാവിനെ കണ്ടെത്തുന്നതിനായി, പ്രസാദ് ഫാന്‍സ് അസോസിയേഷനും ദാത്രിയും സംയുക്തമായി ബോധവത്കരണവും രജിസ്ട്രേഷനും നടത്തുന്നു. കേരളത്തിലെ ആദ്യ രക്ത മൂല കോശ ദാതാവും ദാത്രിയുടെ കേരളത്തിലെ ഡോണര്‍ ഡ്രൈവ് കോ-ഓഡിനേറ്റര്‍ ആയ അബി സാം ജോണ്‍ ബോധാവല്കരണത്തിന് നേതൃത്വം നല്‍കും. 30ന് രാവിലെ 10 മണിക്ക് തളാപ്പ് ഐഎംഎ ഹാളിലാണ് പരിപാടി. ഫോണ്‍ 9526763333.
പ്രതികരിക്കാൻ ഇവിടെ എഴുതുക: