തലശ്ശേരി: ധര്‍മ്മടം തുരുത്തിലേക്ക് നീന്തവേ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.ഇന്നലെ രാവിലെ എട്ടരയോടെ ധര്‍മ്മടം തുരത്തിന് സമീപമാണ് തിരച്ചല്‍ നടത്തുന്നവര്‍ മൃതദേഹം കണ്ടെത്തിയത്.പാപ്പിനിശ്ശേരി അക്കരമ്മല്‍ രജീഷ് നിവാസില്‍ അനുമോദിന്റെ (19) മൃതദേഹമാണ് കണ്ടെത്തിയത്. കണ്ണൂര്‍ ഗവ: ഐ.ടി ഐ യിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ വിദ്യാര്‍ഥിയാണ് മരണപ്പെട്ട അനമോദ്.ശനിയാഴ്ച രാവിലെ ധര്‍മ്മടം തുരുത്തിലേക്ക് നീന്തിയ ആറ് വിദ്യാര്‍ഥികളില്‍ അഞ്ചു പേരെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു. ധര്‍മ്മടം ഭാഗത്ത് നിന്ന് തുരുത്തി ലേക്ക് നീന്തി കടക്കുന്നതിനിടെ ശക്തമായ തിരമാലയുണ്ടായതാണ് അപകട കാരണം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ: ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: