കൊയിലാണ്ടി: എന്‍ഡിഎ ചെങ്ങോട്ടുകാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വെന് ഷന് ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂളില്‍ നടന്നു. എന്‍ഡിഎ കൊയിലാണ്ടി മണ്ഡലം കമ്മറ്റി കണ്‍വീനര്‍ അഡ്വ. വി. സത്യന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ബിജെപി സ്ഥാനാര്‍ത്ഥി കെ. രജിനേഷ് ബാബു, പഞ്ചായത്ത് പ്രസിഡന്റ് വി.ടി. വിജയന്, ടി.കെ. പത്മനാഭന്, വി.കെ. ഉണ്ണികൃഷ്ണന്, സി.കെ. ബാലകൃഷ്ണന്, ബിഡിജെഎസ് ജില്ലാ സെക്രട്ടറി രത്നാകരന് എന്നിവര്‍ സംസാരിച്ചു. സതീശന് കുനിയില്‍ ചെയര്‍മാനും രാധാകൃഷ്ണന് മേലൂര്‍ കണ്‍വീനറുമായി 101 അംഗ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു.
കൊയിലാണ്ടി: ദേശീയ ജനാധിപത്യ സഖ്യം കൊയിലാണ്ടി നഗരസഭ തെരഞ്ഞെടുപ്പ് കണ്വന്ഷന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.കൊയിലാണ്ടി വ്യാപാരഭവന് ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.രജിനേഷ് ബാബു സംസാരിച്ചു.
വി.കെ. മുകുന്ദന് അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ജില്ലാ സെക്രട്ടറി കെ.എന്‍ രത്നാകരന്, ബിജെപി മണ്ഡലം പ്രസിഡണ്ട് വായനാരി വിനോദ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, വി.കെ.ജയന്, അഖില്‍ പന്തലായനി, വി.കെ. സുരേഷ്, വി.കെ. ഉണ്ണിക്കൃഷണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: