കുറ്റിയാടി: ദേശീയ ജനാധിപത്യ സഖ്യംസ്ഥാനാര്ത്ഥി രാമദാസ് മണലേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും വ്യാപകമായി നശിപ്പിച്ചതായി പരാതി. കുറ്റിയാടി മണ്ഡലത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യ ദ്രോഹികളെ ജനം തിരിച്ചറിയണമെന്നും എന്‍ഡിഎ കുറ്റിയാടി മണ്ഡലം കമ്മിറ്റി യോഗം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ആയഞ്ചേരി പഞ്ചായത്തിലെ മംഗലാട്, തിരുവള്ളൂര്‍ പഞ്ചായത്തിലെ അഞ്ചുമുറി വെള്ളൂക്കര, കണ്ണമ്പ്രത്ത്കര തുടങ്ങിയ പ്രദേശങ്ങളാണ് വ്യാപകമായി പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടത്. പ്രതിഷേധയോഗത്തില്‍ ഗോപാലന് മാസ്റ്റര്‍, പവിത്രന് വെമ്പറോളി, ശ്രീജേഷ് മാസ്റ്റര്‍, യു.വി. ചാത്തു, ആദര്‍ശ് എ.പി. എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: