വികസനത്തിന്റെ നേര്‍വഴി തെളിയിക്കാന്‍ ബിജെപിക്കേ കഴിയൂ: സി.കെ. പത്മനാഭന്‍

Tuesday 26 April 2016 10:46 am IST

കുന്ദമംഗലം: ഇടത്തോട്ടൂം വലത്തോട്ടൂം മാറിമറിഞ്ഞ് തകര്‍ന്ന കേരളത്തിന് വികസനത്തിന്റെ നേര്‍പാത തെളിയിക്കാന്‍ ബിജെപി ഭരണം ഉണ്ടാവണമെന്ന് ബിജെപി കുന്ദമംഗലം മണ്ഡലം സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്‍ പറഞ്ഞു. എന്‍ഡിഎ സഖ്യത്തെ ജനം ഭരണത്തില്‍ കൊണ്ടുവരണം. ഭാരതീയ മഹിളാ മോര്‍ച്ച മാവൂര്‍ പഞ്ചായത്ത് കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഏറങ്ങാട്ട് അനിത, പി. ഹരിദാസന്‍, മണ്ഡലം സംയോജക് ഹരി, കെ.പി. ഗണേശന്‍, പുഷ്പാകരന്‍, സുലോചന എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.