എസ്എസ്എല്‍സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

Tuesday 26 April 2016 11:18 am IST

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. ഇത്തവണ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ അഡീഷണല്‍ ചീഫ് സെക്രട്ടറിയാവും ഫലപ്രഖ്യാപനം നടത്തുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതാണ് ഇതിന് കാരണം. പ്രഖ്യാപനത്തിന് മുന്നോടിയായി ഫലം വിലയിരുത്താന്‍ ഇന്ന് പരീക്ഷാ ബോര്‍ഡ് യോഗം ചേരും. ഈ യോഗത്തില്‍ പരീക്ഷാഫലത്തിന് ഔദ്യോഗിക അംഗീകാരം നല്‍കും. കഴിഞ്ഞ വര്‍ഷത്തെ ഫലപ്രഖ്യാപനത്തില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചതിനാല്‍ ഇത്തവണ വളരെ കരുതലോടെയുള്ള നടപടിക്രമങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. ഫലം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഐടി അറ്റ് സ്‌കൂള്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് 0484 6636966 എന്ന നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ ടൈപ്പ് ചെയ്താല്‍ ഫലം അറിയാം. കൂടാതെ ഐടിഎസ് എന്ന് ടൈപ്പ് ചെയ്ത് രജിസ്റ്റര്‍ നമ്പര്‍ ചേര്‍ത്ത് 9645221221 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ഫലം വിദ്യാര്‍ത്ഥികളിലേക്കെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.