വി.വി. രാജനടക്കം ജില്ലയില്‍ 26 പേര്‍ പത്രിക സമര്‍പ്പിച്ചു

Tuesday 26 April 2016 11:24 am IST

എന്‍ഡിഎ എലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി വി.വി. രാജന്‍ വരണാധികാരി
എ. നിര്‍മ്മല കുമാരി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 13 മണ്ഡലങ്ങളില്‍ നിന്നായി 26 പേര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു . ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന്‍ എലത്തൂര്‍ മണ്ഡലത്തിലേക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കി. ഇന്നലെ രാവിലെ 11.15ന് ബിജെപി മേഖലാ ജനറല്‍ സെക്രട്ടറി പി. രഘുനാഥ് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍മാസ്റ്റര്‍ ജനറല്‍സെക്രട്ടറി മാരായ പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ. സഹദേവന്‍, ടി.എ. നാരായണന്‍, കെ.പി. ചന്ദ്രന്‍. എം.ഇ. ഗംഗാധരന്‍, കെ. ശശീന്ദ്രന്‍, സി.പി. സതീഷ്, സുരേഷ് ബാലുശ്ശേരി , ബിന്ദു ചാലില്‍, അഡ്വ. സി.പി അജയകുമാര്‍(ജെഎസ്എസ്) എന്നിവരോടൊപ്പം എത്തിയാണ് റിട്ടേണിങ് ഓഫീസര്‍ ഡപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) എ. നിര്‍മ്മലകുമാരി മുന്‍മ്പാകെ പത്രിക നല്‍കിയത്.
വടകരയില്‍ സി.കെ നാണു, ജനതാദള്‍ എസ്, കുറ്റിയാടിയില്‍ കുഞ്ഞബ്ദുല്ല, മുസ്ലിംലീഗ്, നാദാപുരത്ത് ഇ.കെ വിജയന്‍, സിപിഐ, അനീഷ് പി.കെ, സ്വതന്ത്രന്‍, കൊയിലാണ്ടിയില്‍ എന്‍ സുബ്രമണ്യന്‍, കോണ്‍ഗ്രസ്, പേരാമ്പ്രയില്‍ ടി.പി. രാമകൃഷ്ണന്‍, സിപിഎം, കുഞ്ഞമ്മദ്, സിപിഎം, ടി.എം മുഹമ്മദ് ഇഖ്ബാല്‍, കേരള കോണ്‍ഗ്രസ്(മാണി) എന്നിവര്‍ പത്രിക നല്‍കി.
ബാലുശ്ശേരിയില്‍ യു.സി രാമന്‍, യുഡിഎഫ് സ്വതന്ത്രന്‍, എലത്തൂരില്‍ എ.കെ ശശീന്ദ്രന്‍, എന്‍.സി.പി, സജിത്ത് കുമാര്‍, എന്‍.സി.പി, വി.വി. രാജന്‍, എന്‍ഡിഎ, കിഷന്‍ ചന്ദ്, ജെ.ഡി.യു,
കോഴിക്കോട് നോര്‍ത്തില്‍ എ. പ്രദീപ് കുമാര്‍, സിപിഎം, പി.എം സുരേഷ് ബാബു, കോണ്‍ഗ്രസ്,കോഴിക്കോട് സൗത്തില്‍ ഡോ. എം.കെ മുനീര്‍, മുസ്ലീം ലീഗ്, ബേപ്പൂരില്‍ വി.കെ.സി മമ്മദ് കോയ, സി.പി.എം, വാളക്കട ബാലകൃഷ്ണന്‍, സി.പി.എം,കുന്നമംഗലത്ത് പി.ടി.എ റഹീം, എല്‍ഡിഎഫ് സ്വതന്ത്രന്‍, പി.കെ പ്രേംനാഥ്, സി.പി.എം, കൊടുവള്ളിയില്‍ അബ്ദു റസാഖ്, മുസ്ലീംലീഗ്, അബ്ദുല്‍ റസാഖ, എല്‍.ഡി.എഫ് സ്വതന്ത്രന്‍, തിരുവമ്പാടിയില്‍ സൈമണ്‍ തോണക്കര, സ്വതന്ത്രന്‍, ജോര്‍ജ് തോമസ്, സി.പി.എം, വിശ്വനാഥന്‍, സി.പി.എം, ഉമ്മര്‍ വട്ടത്തുമണ്ണില്‍, മുസ്ലീം ലീഗ് എന്നിവരും പത്രിക സമര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.