തൊടുപുഴ: ഇടുക്കി ബോഡിമേട്ടില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്നു സ്ത്രീകള്‍ മരിച്ചു. മറിയ, റാസാത്തി എന്നിവരാണു മരിച്ചത്. മൂന്നാമത്തെ സ്ത്രീയെ തിരിച്ചറിഞ്ഞില്ല. എട്ടു പേരുടെ നില ഗുരുതരമാണ്. ഇവരില്‍ മൂന്നു പേരെ തേനി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട്ടില്‍ നിന്നു തൊഴിലാളികളുമായി വരികയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ടു കൊക്കയിലേക്കു മറിയുകയായിരുന്നു. 60 മീറ്റര്‍ താഴ്ചയിലേക്കാണു ജീപ്പ് മറിഞ്ഞത്. ജീപ്പില്‍ 13 സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ മുരുകനു സാരമായ പരുക്കേറ്റു.
മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: