എസ്‌എസ്‌എല്‍‌സി ഫലം പ്രഖ്യാപിച്ചു; 96.59 ശതമാനം വിജയം

Wednesday 27 April 2016 1:47 pm IST

തിരുവനന്തപുരം : എസ്‌എസ്‌എല്‍‌സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 96.59 ശതമാനമാണ് ഇക്കുറി വിജയം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറിയും ഡിപിഐയും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ചേര്‍ന്നാണ് ഫലം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി എസ്എസ്എല്‍സി പരീക്ഷാ വിജയികള്‍ക്ക് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. വിജയശതമാനം ഏറ്റവും കൂടുതലുളള ജില്ല പത്തനംതിട്ടയാണ്. വയനാട് ഏറ്റവും കുറവ് വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനമുളള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ. 1207 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. 22,879 വിദ്യാര്‍ത്ഥികള്‍ക്ക് എ പ്ലസ് ലഭിച്ചു. 4.7 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയിരുന്നത്. ഫലത്തിന്റെ അവലോകനം മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിനു സഫലം 2016 മൊബൈല്‍ ആപ്ലിക്കേഷന്‍ ഇത്തവണ നടപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിജയശതമാനത്തില്‍ ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് ഇത്തവണ മൂല്യനിര്‍ണയും കൂടുതല്‍ കര്‍ശനമാക്കിയിരുന്നു. ആര്‍ക്കും മോഡറേഷന്‍ നല്‍കേണ്ടെന്നും തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും അധികമായി നല്‍കിയ അഞ്ചുമാര്‍ക്കും ഇത്തവണ ഒഴിവാക്കിയിരുന്നു. ബിഎസ്എന്‍എല്‍ (ലാന്‍ഡ് ലൈന്‍): 155 300, ബിഎസ്എന്‍എല്‍ (മൊബൈല്‍): 0471- 155300 മറ്റു സേവനദാതാക്കള്‍: 0471- 2335523, 0471- 2115054, 0471- 2115098 എന്നീ നമ്പരുകളില്‍ വിളിച്ചാലും ഫലം അറിയാം. ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക :  www.results.itschool.gov.inwww.result.itschool.gov.in

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.