ദുബായ്: ക്രിക്കറ്റ് അസോസിയേഷന് ഓഫ് നേപ്പാളിനെ (സിഎഎന്‍) ഐസിസി സസ്പെന്‍ഡ് ചെയ്തു. അസോസിയേഷനില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്നു ചൂണ്ടിക്കാട്ടി ഐസിസിയുടെ നടപടി. അസോസിയേഷന് നടത്തിപ്പിന് ഡിസംബറില്‍ നേപ്പാള്‍ നാഷണല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ (എന്‍എസ് സി) അഡ് ഹോക്ക് കമ്മറ്റി രൂപീകരിച്ചിരുന്നു.
ചതുര് ബാഹദൂര്‍ ചന്ദ് സിഎഎന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കമ്മറ്റി രൂപീകരണം. തെരഞ്ഞെടുപ്പിന് എന്എസ്സിയുടെ പിന്തുണയുണ്ടായിരുന്നില്ല. ആ യോഗത്തില്‍ എന്എസ്സി പിന്തുണയ്ക്കുന്ന പ്രസിഡന്റ് തങ്ക അങ്കുഹാങ്ങും പങ്കെടുത്തില്ല. കമ്മറ്റി രൂപീകരണം ചോദ്യം ചെയ്ത് ബാഹദൂര്‍ ചന്ദ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഐസിസി നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: