തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍ പ്ലാന്‍ അടുത്ത മണ്ഡലകാലത്തിനു മുന്‍പ് പരമാവധി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ വര്‍ഷത്തെ മണ്ഡലകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്ന മുഖ്യമന്ത്രി.
പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ റോഡുകള്‍ക്കും അംഗീകാരം നല്‍കും. പദ്ധതിക്കാവശ്യമായ സ്ഥലം ലഭ്യമായ സ്ഥിതിക്ക് അടുത്ത മണ്ഡലകാലത്തോടെ പരമാവധി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നാല് സംസ്ഥാനങ്ങള്‍ക്ക് നിലയ്ക്കലില്‍ അഞ്ച് ഏക്കര്‍ വീതം ഭൂമി നല്കാന് തീരുമാനിച്ചിരുന്നു. ഇതിനോട് ആന്ധ്രാപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്.
ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആന്ധ്രാസര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ഉടന്‍ തന്നെ ആന്ധ്രാ മുഖ്യമന്ത്രി നിലയ്ക്കലില്‍ സന്ദര്‍ശനം നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: