തിരുവനന്തപുരം: സബ്സിഡി നിരക്കില്‍ ലഭ്യമായ യൂറിയ കരിഞ്ചന്തയില്‍ വില്പന നടത്തിയന്നെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡിന്റെ വളം വില്പനക്കുള്ള ലൈസന്‍സ് സസ്പെന്റ് ചെയ്തു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പില്‍നിന്നും നല്കിയിട്ടുളള സ്റ്റേറ്റ് ഹോള്‍സെയില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷന് ഒരു മാസത്തേക്ക് സസ്പെന്റ് ചെയ്തതായി ലൈസന്‍സിംഗ് അതോറിറ്റിയായ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: