എസ്എസ്എല്‍സി ഫലം അറിയാന്‍ വിപുലമായ സംവിധാനം

Tuesday 26 April 2016 11:42 pm IST

തിരുവനന്തപുരം: എസ്എസ്എല്‍സി ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ ലോകമെമ്പാടും റിസള്‍ട്ട് അറിയാന്‍ ഐടി @ സ്‌കൂള്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കി. ലോകത്ത് എവിടെയുള്ളവര്‍ക്കും ഫലം ലഭ്യമാക്കുന്നതിന്www.results.itschool.gov.in, www.result.itschool.gov.in എന്നീ വെബ്‌സൈറ്റുകള്‍, റിസള്‍ട്ട് അനാലിസിസ് മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിന് 'saphalam2016'മൊബൈല്‍ ആപ്ലിക്കേഷന്‍, രജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ ഫോണ്‍ നമ്പരിലേയ്ക്ക് എസ്എംഎസ് ഐവിആര്‍. സൊല്യൂഷന്‍ ഐടി@ സ്‌കൂള്‍ പ്രോജക്ടിന്റെ സംസ്ഥാന ഓഫീസില്‍ ഒരേ സമയം 30 പേര്‍ക്കും 14 ജില്ലാ ഓഫീസുകളിലും ടെലിഫോണ്‍ മുഖേന റിസള്‍ട്ട് അറിയുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തി നിമിഷങ്ങള്‍ക്കകം സംസ്ഥാനത്തെ എല്ലാ എസ്എസ്എല്‍സി പരീക്ഷാ കേന്ദ്രങ്ങളിലും റിസള്‍ട്ട് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. എസ്എംഎസ് മുഖേന ഫലം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ ITS<space>RegNo. 9645221221 എന്ന നമ്പരിലേക്ക് എസ്എംഎസോ അയയ്ക്കാം. ഐവിആര്‍ സൊല്യൂഷനിലൂടെ റിസള്‍ട്ട് അറിയുന്നതിന് 04846636966 എന്ന നമ്പരിലേയ്ക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കി റിസള്‍ട്ട് അറിയുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം ഐടി @ സ്‌കൂള്‍ പ്രോജക്ടാണ് വിപുല സംവിധാനങ്ങള്‍ സജ്ജമാക്കിയത്. 'സഫലം 2016' ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ ഫലം ലഭ്യമാക്കുന്നതിനാണ് ഈ സൗകര്യങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.