വേണ്ടിവന്നാല്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കും : കാനം

Tuesday 26 April 2016 11:50 pm IST

തിരുവനന്തപുരം: വേണ്ടിവന്നാല്‍ കേരളത്തിലും കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പശ്ചിമ ബംഗാളിലേതുപോലൊരു സാഹചര്യമുണ്ടായാല്‍ കേരളത്തിലും കോണ്‍ഗ്രസുമായി കൈകോര്‍ക്കേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ ബംഗാളിലേയും കേരളത്തിലേയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. നേതാക്കളുടെ നവമാധ്യമങ്ങളിലെ ഭാഷയും രീതിയും കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കാനം തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ മുഖാമുഖത്തില്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് പോലെയുള്ള നവമാധ്യമങ്ങളില്‍ രാഷ്ട്രീയം നിലനില്‍ക്കുന്നു. അതില്‍ അവരുടെ ഓരോ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ. പരസ്പരം താഴ്ത്തിക്കാട്ടാതെ രാഷ്ട്രീയമായി തന്നെ മാറ്റത്തിന് വിധേയമാക്കണമെന്നും നവമാധ്യമങ്ങളിലെ ഭാഷയില്‍ രാഷ്ട്രീയ മെച്ചം നേടണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.