നാഗ്പൂര്‍: നാഗ്പൂരിലെ കലാമ്ന സിറ്റിയില്‍ ശീതികരണ ശാല പ്രവര്‍ത്തിച്ചു വന്ന നാലുനില കെട്ടിടം തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ചു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്ക് പറ്റി. ഒരാള്‍ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയല്‍ വച്ചുമാണ് മരിച്ചത്.
കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ശീതീകരണശാലയില് നിന്ന് അമോണിയവും കാര്‍ബണ്‍ഡൈ ഓക്സൈഡും ചോര്‍ന്നതിനെ തുടര്‍ന്ന് സമീപ്രദേശത്തുള്ളവര്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.
പ്ലാന്റില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: