കാസര്‍കോട്: പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദനെതിരെ നിലപാട് കനപ്പിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി.
തനിക്കും മന്ത്രിമാര്‍ക്കുമെതിരെ 136 കേസുകള്‍ ഉണ്ടെന്ന് ആരോപണമുന്നയിച്ച പ്രതിപക്ഷനേതാവ് വി.എസ്.അച്ചുതാനന്ദനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വി.എസിനെതിരെ കേസ് കൊടുത്താല്‍ പാര്‍ട്ടി കേസ് ഏറ്റെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ കേസ് പാര്‍ട്ടി നടത്തുമെങ്കില്‍ അങ്ങനെയെങ്കിലും പാര്‍ട്ടിയും വി.എസും തമ്മില്‍ യോജിക്കട്ടേയെന്നായിരുന്നു പ്രതികരണം. കാസര്‍കോട് പ്രസ്ക്ലബില്‍ സംഘടിപ്പിച്ച ജനസഭ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: