കണ്ണൂര്‍: വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വിപിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബിഎസ്എന്‍എല്ലുമായി സഹകരിച്ചുളള പദ്ധതി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പിആര്‍ ചേമ്പറില്‍ ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 2 ലക്ഷത്തിലധികം വരുന്ന ലാന്റ് ലൈന്‍ കണക്ഷനുകളില്‍ ഇന്ററാക്ട് വോയ്സ് റെക്കോഡിങ്ങ് സിസ്റ്റം (ഐവിആര്‍എസ്) മുഖേനയാണ് സന്ദേശം എത്തിക്കുന്നത്. ജനാധിപത്യത്തില്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നതാണ് സന്ദേശം.
പൊതുജനങ്ങളും മറ്റും വിവിധ ആവശ്യങ്ങള്‍ക്ക് ഫോണ്‍ മുഖാന്തിരം ബന്ധപ്പെടുന്ന ജില്ലയിലെ വില്ലേജ് ഓഫീസര്‍മാര്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരുടെ കോളര്‍ ടോണ്‍ ഇനി വോട്ടര്‍ ബോധവല്‍ക്കരണ ഗാനമായിരിക്കും. എഡിഎം എച്ച്.ദിനേശ്, തെരഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി.സജീവ്, ബിഎസ്എന്‍എല്‍ ഡിജിഎം വിശ്വനാഥന്, ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: