ഇരിട്ടി: ബസ്സില്‍ കടത്തുകയായിരുന്ന 500മില്ലിയുടെ 20 കുപ്പി മദ്യവുമായി രണ്ടുപേരെ ഇരിട്ടി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കീഴൂര്‍ സ്വദേശി ബിജു ഫിലിപ്പ് (41), ഊവാപ്പള്ളി സ്വദേശി കെ.വി. പവിത്രന് (40) എന്നിവരാണ് അറസ്റ്റിലായത്. കീഴൂരില്‍ വെച്ച് വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലാവുന്നത്. മദ്യം ബിഗ്ഷോപ്പറില്‍ സൂക്ഷിച്ച നിലയിലായിരുന്നു. എക്സൈസ് സംഘം ഇവരെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: