എന്‍ഡിഎ മുന്നണി കേരളത്തിന്റെ ബദല്‍

Wednesday 27 April 2016 12:09 pm IST

മുക്കം: സംസ്ഥാനത്ത് മൂന്നാം ബദലായി എന്‍.ഡി.എ.വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഗിരിഷ് തേവള്ളിപറഞ്ഞു.തിരുവമ്പാടി നിയോജക മണ്ഡലം ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാര്‍ഥി ഗിരി പാമ്പനാലിന്റെ വിജയത്തിനായി നടന്ന കൊടിയത്തുര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളും അറുകൊലകളും അവസാനിപ്പിക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് പി.ജയരാജന്റെ കടം പലിശ സഹിതം തിരിച്ചുനല്‍കുമെന്ന പ്രസംഗം വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ,കോണ്‍ഗ്രസിന്റെ അഴിമതി ഭരണത്തിനും സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനുമെതിരെ മൂന്നാം ബദലിനെ ജനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പന്നിക്കോട് യു.പി.സ്‌കൂളില്‍ നടന്ന കണ്‍വന്‍ഷനില്‍ ഉണ്ണികൃഷ്ണന്‍ വാപ്പാട്ട് അധ്യക്ഷത വഹിച്ചു.ശിവദാസന്‍ മാസ്റ്റര്‍, ശശി പന്തീരടി, പി.രാജു, അജിത സുന്ദരന്‍, ബിജു കെനായര്‍, സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.