എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ കെ.സുരേന്ദ്രനും, രവീശ തന്ത്രി കുണ്ടാറും പത്രിക സമര്‍പ്പിച്ചു

Wednesday 27 April 2016 9:08 pm IST

കാസര്‍കോട്: എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി ജന വിധി തേടുന്ന മഞ്ചേശ്വരം മണ്ഡലം സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനും, കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറും നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് ഗവ.കോളേജ് പരിസരത്ത് നിന്ന് നൂറ് കണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥികളെ ആനയിച്ച് പ്രകടനമായി കളക്‌ട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. മഞ്ചേശ്വരം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.സുരേന്ദ്രന്‍ വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍) സി.ജയന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ത്ഥിയും ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ രവീശ തന്ത്രി കുണ്ടാര്‍ വരണാധികാരിയായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ഷാജി മുമ്പാകെ പത്രിക സമര്‍പ്പിച്ചു. കര്‍ണ്ണാടക എംഎല്‍എ സി. ഗണേശ് കാര്‍ണിക്, ബിജെപി ദേശീയ സമിതിയംഗം എം. സജ്ജീവ ഷെട്ടി, സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കുണാകരന്‍ നമ്പ്യാര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള .സി. നായക്, സമിതിയംഗം പി.സുരേഷ്‌കുമാര്‍ ഷെട്ടി, ഹിന്ദു ഐക്യ വേദി മഹിളാ മോര്‍ച്ചാ സംസ്ഥാന പ്രസിഡണ്ട് നിഷ സോമന്‍, ബിഎംഎസ് സംസ്ഥാന സെക്രട്ടറി അഡ്വ.എം.മുരളീധരന്‍, ബിജെപി ജില്ലാ പ്രസിഡണ്ടും ഉദുമ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ അഡ്വ.കെ.ശ്രീകാന്ത്, വൈസ് പ്രസിഡണ്ട് ശിവകൃഷ്ണ ഭട്ട്, ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന്‍, പി.രമേശ്, ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് ഗണേശ് പാറക്കട്ട, യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട് പി.ആര്‍.സുനില്‍, ജനറല്‍ സെക്രട്ടറി എ.പി.ഹരീഷ്‌കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്ന എന്‍ഡിഎയുടെ ശക്തി വിളിച്ചോതുന്ന കുറ്റന്‍ പ്രകടനമായി കളക്‌ട്രേറ്റിലെത്തിയാണ് പത്രിക നല്‍കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.