എസ്എസ്എല്‍സി; ജില്ലയില്‍ 98.72 ശതമാനം വിജയം

Wednesday 27 April 2016 9:07 pm IST

ആലപ്പുഴ: ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ 98.725 ശതമാനം വിജയം. ഇക്കുറി പരീക്ഷയെഴുതിയ 26,269 വിദ്യാര്‍ഥികളില്‍ 25,934 പേര്‍ ഉപരിപഠനത്തിനുള്ള അര്‍ഹത നേടി. ജില്ലയില്‍ ഇക്കുറി 1232 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം ഇത് 440 പേരായിരുന്നു. എന്നാല്‍ വിജയശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം 26,470 പേര്‍ വിജയിച്ച് 99.09 ശതമാനം വിജയം നേടിയപ്പോള്‍ ഇത്തവണ 98.72 ശതമാണ് വിജയം. ജില്ലയിലെ ആകെ 198 സ്‌കൂളുകളില്‍ 104 എണ്ണത്തില്‍ നൂറ് ശതമാനം കുട്ടികളും വിജയിച്ചു. കുട്ടനാട് വിദ്യാഭ്യാസ ജില്ലക്കാണ് ഏറ്റവുമധികം വിജയശതമാനം. 99.34% ശതമാനം. ഇവിടെ 2,427 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 2,411 പേര്‍ ഉപരിപഠനത്തിനുള്ള യോഗ്യത നേടി. ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ 7870 പേര്‍ പരീക്ഷയെഴുതിയതില്‍ 7768 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 98.7% ആലപ്പുഴ വിദ്യാഭ്യാസ ജില്ലയില്‍ 7715 പേര്‍ പരീക്ഷയെഴുതിയതില്‍ 7602 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 98.54% മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. ഇവിടെ 8257 പേര്‍ പരീക്ഷയെഴുതിയതില്‍ 8153 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 98.74% എ പ്ലസ് ലഭിച്ചവര്‍ ഏറ്റവുമധികം പേര്‍ ഇവിടെയാണ്. 538 പേര്‍ക്ക് ഇവിടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ പകുതിയിലധികം സ്‌കൂളുകളും 100 ശതമാനം വിജയം കരസ്ഥമാക്കി. ഇവിടെ ആകെയുള്ള 33 സ്‌കൂളുകളില്‍ 26 എണ്ണം നൂറു ശതമാനം വിജയം കരസ്ഥമാക്കി. ചേര്‍ത്തലയിലെ 47 സ്‌കൂളുകളില്‍ 24 എണ്ണം നൂറ് ശതമാനം വിജയം നേടിയപ്പോള്‍ ആലപ്പുഴയിലെ 45 സ്‌കൂളുകളില്‍ 15 എണ്ണം നൂറിന്റെ പട്ടികയില്‍ കടന്നുകൂടി. മാവേലിക്കര വിദ്യാഭ്യാസ ജില്ലയില്‍ ആകെയുള്ള 73 സ്‌കൂളുകളില്‍ 39 എണ്ണത്തിന് നൂറ് ശതമാനം വിജയം നേടാനായി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണം വിദ്യാഭ്യാസ ജില്ല തിരിച്ച്. ചേര്‍ത്തല ( 289), ആലപ്പുഴ (321), കുട്ടനാട് (84), മാവേലിക്കര ( 538). ചേര്‍ത്തലയില്‍ 25 സ്‌കൂളുകള്‍ക്ക് നൂറുശതമാനം വിജയം ചേര്‍ത്തല: ചേര്‍ത്തല വിദ്യാഭ്യാസ ജില്ലയില്‍ 50 ശതമാനത്തിലധികം സ്‌കൂളുകളില്‍ നൂറുമേനി വിജയം.ആകെയുള്ള 47 സ്‌കൂളുകളില്‍ 25 സ്‌കൂളുകളിലാണ് 100 ശതമാനം വിജയം നേടിയത്. 10 സര്‍ക്കാര്‍ സ്‌കൂളും 14 സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളും ഒരു അണ്‍എയ്ഡഡ് സ്‌കൂളിനുമാണ് 100 ശതമാനം വിജയം. ഫിഷറീസ് സ്‌കൂള്‍ അര്‍ത്തുങ്കല്‍,ഗവ.എച്ച്.എസ് അരൂര്‍,വി.വി.എച്ച്.എസ് കോടംതുരുത്ത്,സംസ്‌കൃതം എച്ച്.എസ് ചാരമംഗലം,മുഹമ്മ, ഗവ.എച്ച്.എസ് പെരുമ്പളം,എസ്.സി.യു.ഗവ.വി.എച്ച്.എസ്.എസ്.,പട്ടണക്കാട്,ഗവ.എച്ച്.എസ് തേവര്‍വട്ടം,ഗവ.എച്ച്.എസ്.എസ് ചന്ദിരൂര്‍,ശ്രീനാരായണ മെമ്മോറിയല്‍ ഗവ.ബോയ്‌സ് എച്ച്.എസ്.എസ്,ചേര്‍ത്തല, വി.ആര്‍.വി.എം.എച്ച്.എസ്.എസ്,വയലാര്‍ എന്നീ സര്‍ക്കാര്‍ സ്‌കൂളുകളാണ് നൂറുശതമാനം വിജയം നേടി ചേര്‍ത്തലയ്ക്ക് അഭിമാനമായത്. സെന്റ് അഗസ്റ്റിന്‍സ് മാരാരിക്കുളം,സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.തങ്കി,സെന്റ് മാത്യൂസ് എച്ച്.എസ്,കണ്ണങ്കര,ഗേള്‍സ് എച്ച്.എസ്,കണിച്ചുകുളങ്ങര ബോയ്‌സ് എച്ച്.എസ്,എ.ബി വിലാസം എച്ച്.എസ്.എസ്,മുഹമ്മ,സെന്റ് മേരീസ് എച്ച്.എസ്,ചേര്‍ത്തല, എസ്.എം.ജെ.എസ്,തൈക്കാട്ടുശേരി,പിഎസ്.എച്ച്.എസ്,പള്ളിപ്പുറം,സെന്റ് ആന്റണീസ് കൊക്കോതമംഗലം,എം.ജി.എച്ച്.എസ്.മുഹമ്മ,എസ്.എന്‍.ടി.എച്ച്.എസ്.എസ്,എസ്.എന്‍ പുരം,സെന്റ് മൈക്കിള്‍സ് എച്ച്.എസ് കാവില്‍,എസ്.പി.എച്ച്.എസ്.എസ്,വളമംഗലം എന്നീ എയ്ഡഡ് സ്‌കൂളിലും, അരൂര്‍ ഔവര്‍ ലേഡി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമാണ് 100 ശതമാനം വിജയം നേടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.