കോഴിക്കോട് ഒമ്പത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കൂടി പത്രിക നല്‍കി

Wednesday 27 April 2016 9:33 pm IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഒമ്പത് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക നല്‍കി. ബിജെപി മുതിര്‍ന്ന നേതാക്കളായ സി.കെ. പത്മനാഭനും, കെ.പി. ശ്രീശനും പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. കുന്ദമംഗലം മണ്ഡലം സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന ബിജെപി നേതാവുമായ സി.കെ. പത്മനാഭന്‍, നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.പി. ശ്രീശന്‍, കൊടുവള്ളി മണ്ഡലം സ്ഥാനാര്‍ത്ഥിയും സിനിമാ സംവിധായകനുമായ അലി അക്ബര്‍, എന്‍ഡിഎ വടകര മണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. എം. രാജേഷ്‌കുമാര്‍, കുറ്റിയാടി മണ്ഡലം സ്ഥാനാര്‍ത്ഥി രാമദാസ് മണലേരി, തിരുവമ്പാടി മണ്ഡലം സ്ഥാനാര്‍ത്ഥി ബിഡിജെഎസിന്റെ ഗിരി പാമ്പനാല്‍ എന്നിവര്‍ ഇന്നലെ കോഴിക്കോട് കലക്ടറേറ്റിലെത്തി അതത് വരണാധികാരികള്‍ക്ക് മുമ്പാകെ പത്രിക നല്‍കി. മുതിര്‍ന്ന ബിജെപി നേതാവ് അഹല്യാ ശങ്കര്‍, പി. രഘുനാഥ്, ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, പി. ജിജേന്ദ്രന്‍, ബിഡിജെഎസ് നേതാക്കള്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു. പേരാമ്പ്ര മണ്ഡലം ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായ കെ. സുകുമാരന്‍ നായര്‍, നാദാപുരം മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി എം.പി. രാജന്‍, ബാലുശ്ശേരി മണ്ഡലം സ്ഥാനാര്‍ത്ഥി പി.കെ. സുപ്രന്‍ എന്നിവരും ഇന്നലെ പത്രിക നല്‍കി. ഇതോടെ ജില്ലയില്‍ ആകെ പത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.