മട്ടന്നൂര്‍: മട്ടന്നൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏളക്കുഴിക്ക് പത്രികാ സമര്‍പ്പണത്തിന് കെട്ടിവെക്കാനുള്ള പണം കണ്ണൂര്‍ വിമാനത്താവളത്തിലെ ബിഎംഎസ് പ്രവര്‍ത്തകരുടെ വക. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോട്ട് തൊഴിലാളി സംഘ്(ബിഎംഎസ്) അംഗങ്ങളില്‍ നിന്ന് സമാഹരിച്ച തുക തൊഴിലാളിയായ ഒറീസ്സ സ്വദേശി ബല്‍റാം ജന ഇന്നലെ നടന്ന ചടങ്ങില്‍ സ്ഥാനാര്‍ത്ഥിക്ക് കൈമാറി. ഭാരവാഹികളായ കൃഷ്ണനാഥന്‍ നായര്‍, പി.സതീഷ് കുമാര്‍, എസ്.സുശീന്ദ്രന്, പി.കെ.സുരേഷ് ബാബു, ബിജെപി നേതാക്കളായ സി.വി.വിജയന് മാസ്റ്റര്‍, പി.കെ.രാജന്, കെ.മോഹനന്, എം.വി.ശശിധരന് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബിജു ഏളക്കുഴി ഇന്ന് രാവിലെ 11 മണിക്ക് മട്ടന്നൂര്‍ മണ്ഡലം വരണാധികാരി മുമ്പാകെ കണ്ണൂരില്‍ പത്രിക സമര്‍പ്പിക്കും. തുടര്‍ന്ന് മാലൂര്‍ പഞ്ചായത്തില്‍ പര്യടനം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: