പയ്യന്നൂര്‍: പയ്യന്നൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആനിയമ്മ രാജേന്ദ്രന് ഇന്നലെ നാമനിര്‍ദ്ദേശ പത്രിക നല്കി. അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസറായ പയ്യന്നൂര്‍ ബിഡിഒ മുമ്പാകെയാണ് പത്രിക നല്‍കിയത്. ബിജെപി ഓഫീസായ മാരാര്‍ജി മന്ദിരത്തില്‍ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പ്രകടനമായെത്തി രാവിലെ 11.10 നാണ് പത്രിക നല്‍കിയത്. സംഘപരിവാര്‍ നേതാക്കളായ പി.പി.കരുണാകരന് മാസ്റ്റര്‍, എം.രവീന്ദ്രന്, സി.കെ.രമേശന് മാസ്റ്റര്‍, എം.കെ.മുരളീധരന്, കരിപ്പത്ത് നാരായണന്, അഡ്വ.വി.രാജഗോപാലന്‍, എ.കെ.രാജഗോപാലന്‍ മാസ്റ്റര്‍, പി.ഗോവിന്ദന്, പി.ടി.സോമന് എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: