പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാതിരിക്കാന്‍ മുഖ്യമന്ത്രി ന്യായം നിരത്തുന്നു: പ്രക്ഷോഭ സമിതി

Wednesday 27 April 2016 10:00 pm IST

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ ഹഡ്‌കോയുടെ വായ്പയാണ് തടസ്സമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പ്രക്ഷോഭ സമിതി ഭാരവാഹികള്‍ അറിയിച്ചു. 2011ല്‍ തന്നെ ഹഡ്‌കോ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 129 കോടി രൂപക്ക് ബാധ്യത തീര്‍ക്കാമെന്ന് സമ്മതിച്ചതാണ്. ഇത് മറച്ചുവെച്ചുകൊണ്ടാണ് ഹഡ്‌കോ 500 കോടി രൂപ ആവശ്യപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറയുന്നത്. സര്‍ക്കാരിന് മെഡിക്കല്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശ്യമില്ലെന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന കാണിക്കുന്നത്. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ജനവഞ്ചന തുറന്നുകാണിക്കുന്നതിനായി പ്രക്ഷോഭ സമിതി നടത്തുന്ന പ്രചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ണൂരില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ കെ.സി.ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പി.ബാലന്‍മാസ്റ്റര്‍, രാജന്‍ കോരമ്പേത്ത്, രാഘവന്‍ കാവുമ്പായി, പി.പി.മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വ.വിനോദ് പയ്യട സ്വാഗതം പറഞ്ഞു. അടുത്ത കൂട്ടായ്മ 28ന് വൈകുന്നേരം 4 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം സംഘടിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.