കണ്ണൂര്‍: സ്വാമി ചിന്മയാനന്ദജിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂര്‍ ചിന്മയ സ്റ്റഡി ഗ്രൂപ്പ് 30ന് 100 അമ്മമാരുടെ ഗീതോച്ചാരണ പരിപാടി ചിന്മയ ഗീതാതരംഗ്’ ഒരുക്കുമെന്ന് സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് 5.30ന് കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി ഉദ്ഘാടനം ചെയ്യും.
ആരതി, വേദ പാരായണം, തിരുവാതിര, ഗാനഗന്ധര്വ്വന് യേശുദാസിന്റെ ശിഷ്യന് ശ്രീ. രാജേഷ് അവതരിപ്പിക്കുന്ന ഭക്തിഗാനാലാപനം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും. സ്വാമിനി അപൂര്‍വാനന്ദ സരസ്വതി (ചിന്മയ മിഷന്, കണ്ണൂര്‍) അനുഗ്രഹ പ്രഭാഷണം നടത്തും. കൃഷ്ണ ജ്വല്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സി.വി.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ചിന്മയ മിഷന് ചീഫ് സേവക് കെ.കെ.രാജന് മുഖ്യാതിഥിയായി പങ്കെടുക്കും. ചിന്മയ മിഷന് പ്രസിഡന്റ് സി.പി.മിത്രന് സ്വാഗതവും ട്രഷറര്‍ പ്രൊഫ.സി.പി.ശ്രീനാഥ് നന്ദിയും പറയും. ചിന്മയ മിഷന് സെക്രട്ടറി മഹേഷ് ചന്ദ്ര ബാലിഗ സംസാരിക്കും.
ചിന്മയ മിഷന് വൈസ് പ്രസിഡന്റ് ഡോ.പ്രീത ആനന്ദ്, ജോയന്റ് സെക്രട്ടറി പ്രഭാ വേണുഗോപാല്‍, ചിന്മയ സ്റ്റഡിഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍മാരായ പി.കെ.രാമചന്ദ്രന്, കെ.മോഹന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: